ഇന്ന് ലോക കടുവദിനം; സംരക്ഷണം ലക്ഷ്യമിട്ട് ദിനാചരണം…

0

കടുവയെ സംരക്ഷിക്കാനും അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും സംരക്ഷിക്കാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 24 കടുവകളാണ് ചത്തത് .വയനാട്ടില്‍ 13 എണ്ണവും ചത്തു.കടുവകളെ സംരക്ഷിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധികളും ഈ ദിവസം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലോകത്തെയാകമാനമുള്ള കടുവകളില്‍ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് കണ്ടെത്തല്‍. 50 വര്‍ഷം മുമ്പ് 1973 ല്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം വെറും 268 ആയിരുന്നു. 2022 ല്‍ നടത്തിയ സെന്‍സസില്‍ എണ്ണം 3167ആയി വര്‍ധിച്ചു.എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ ഇന്ത്യയില്‍ ചത്ത കടുവകളുടെ എണ്ണം 356 ആണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കേരളത്തില്‍ കടുവ പിടുത്തവുമായി 55 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കടുവയുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം,ആഹാരലഭ്യതക്കുറവ്, വനവിസ്തൃതി കുറയുന്നത്, വനനയങ്ങളിലെ മാറ്റം എന്നിവ കടുവകളുടെ എണ്ണത്തിലുള്ള വര്‍ധനവിനെ ഗുരുതരമായി ബാധിക്കുന്നു. കടുവയുടെ ആവാസമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും,വരും തലമുറയ്ക്കായി ഈ വൈവിധ്യങ്ങളെ നിലിനര്‍ത്താന്‍ കടുവകളുടെ സംരക്ഷണം ആവശ്യമാണെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!