യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം :പൊലീസ് കേസെടുത്തു
ആദിവാസി യുവതിയെ തോട്ടില്‍ തുണി അലക്കുന്നതിനിടയില്‍ ശാരീരികമായി ഉപദ്രവിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്തു. എടവക വാളേരി മാറാച്ചേരിയില്‍ ജെയിംസിന്റെ പേരിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നാണ് പരാതി. പിഡനശ്രമത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം തൊട്ടടുത്ത വീട്ടില്‍ ഓടിക്കയറുകയായിരുവെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.ജെയിംസിനെതിരെ പീഡന ശ്രമത്തിനും, സ്ത്രീത്വത്തിന് മാനഹാനി വരുത്തിയതിനുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും, എസ്.സി, എസ്.ടി നിയമപ്രകാരവുമാണ് കേസെടുത്തത്. കേസ് മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറും.