സുസ്ഥിര എടവക: മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു
എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി 20വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ ജില്ലാ ടൗണ്‍ പ്ലാനറുടെ സഹകരണത്തില്‍ ജിഐഎസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജില്ലയില്‍ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.ഇതിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്. എച്ച് ബി യുടെ അധ്യക്ഷനായിരുന്നു.ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോക്ടര്‍ ആതിര രവി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ. രഞ്ജിത്ത് സുസ്ഥിര എടവകയുടെ അവതരണം നടത്തി. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് ,സ്ഥിരം സമിതി അധ്യക്ഷരായ ജോര്‍ജ്ജ് പടകൂട്ടില്‍, ജെന്‍സി ബിനോയ് ,ശിഹാബ് അയാത്ത് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിരാ പ്രേമചന്ദ്രന്‍ ,പഞ്ചായത്ത് അംഗം എം പി വത്സന്‍ ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വിരേന്ദ്രകുമാര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞു
ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു.