മീനങ്ങാടി മുരണിയില്‍ 59കാരന്‍ പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.വെള്ളം ഉള്ളില്‍ ചെന്നാണ് മരണം നടന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ക്ഷതമേറ്റതോ മുറിവേറ്റതോ ആയ പാടുകളില്ല. ഏതെങ്കിലും ജീവികളുടെ ആക്രമണം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍ ഇല്ല. കഴിഞ്ഞ ദിവസം കാരാപ്പുഴ കുണ്ടു വയലില്‍ വെള്ളത്തില്‍ പോയ കീഴാനിക്കല്‍ സുരേന്ദ്രന്റ (59) മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്.
ശക്തമായ ഒഴുക്കില്‍പ്പെട്ട് ആകാം മരണമെന്ന നിഗമനത്തിലാണ് പോലീസ്.പ്രദേശത്ത് ചീങ്കണ്ണിയുടെയോ അജ്ഞാത ജീവിയുടെയോ ആക്രമണം ഉണ്ടായോയെന്ന് അഭ്യൂഹവും പരിഭ്രാന്തിയും ഉയര്‍ന്നിരുന്നു