വാരാമ്പറ്റയിലെ കമ്പള നാട്ടി ശ്രദ്ധേയമായി
കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും ഭാഗമായി വാരാമ്പറ്റയില്‍ സംഘടിപ്പിച്ച കമ്പള നാട്ടി ശ്രദ്ധേയമായി. ഗോത്ര താളങ്ങളുടെ അകമ്പടിയോടെയാണ് വരാമ്പറ്റ പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്റെയും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെയും , ജില്ലാ പഞ്ചായത്ത് ഡിപിസി മെമ്പര്‍ വിജയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പികെ ബാല സുബ്രമണ്യന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജ്ന സിഎന്‍, സി.ഡി.എസ് എക്‌സിക്യൂട്ടീവ്, അനിമേറ്റര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്പളനാട്ടിയോടെ ഞാറു നട്ടത്.
വെള്ളമുണ്ടയിലെ 5 ഏക്കര്‍ പാടത്താണ് പരിപാടി സംഘടിപ്പിച്ചത്. എസ്ഇആര്‍പി ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് ഇ കെ, മെമ്പര്മാരായ പി എ അസീസ്, തോമസ്, കണിയാങ്ങണ്ടി അബ്ദുള്ള, മേരി സ്മിത, ലതിക, രാധ ,ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ് കെ ജെ, ജയേഷ് വി, അക്കൗണ്ടന്റ് സീനത്ത് പി, സി ഡി എസ്, എ ഡി എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ആനിമേറ്റര്‍മാര്‍, ബാല സഭ കുട്ടികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗോത്ര മേഖലയില്‍ മഴയുടെ സൗന്ദര്യം നുണഞ്ഞു കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന മളെ ഹുയ് വത് എന്ന പരിപാടിയുടെ ഭാമായാണ് കമ്പളനാട്ടി സംഘടിപ്പിച്ചത്. മഴപ്പാട്ട്, മഴക്കാല ക്ലാസുകള്‍, ഡോക്യൂമെന്ററി, ഫോട്ടോഗ്രഫി, വടം വലി തുടങ്ങി നിരവധി പരിപാടികള്‍ ആണ് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ജില്ലാ മിഷന്‍ തുടര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും വേറിട്ട ഒരു അനുഭവമായിരുന്നു പരിപാടി