തെരുവ് നായയുടെ അക്രമണത്തില്‍ മാന്‍ ചത്തു
മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണി വയലിലാണ് മാന്‍ ചത്തത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നായ മാനിനെ ഓടിച്ച് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ് മാന്‍ നിലത്ത് കിടക്കുന്നത് കണ്ട കണ്ണി വയല്‍ പ്രദേശത്തുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍മാന്‍ ചത്തുപോയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനിനെ കാട്ടിക്കുളത്തേക്ക് കൊണ്ടുപോയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.