വിജയ്ദിവസ് ആചരിച്ച് രാജ്യം

1

രാജ്യം കാക്കുന്നതിനിടെ ജീവത്യാഗം ചെയ്ത ധീര ജവാന്‍മാരുടെ പാവന സ്മരണകളുമായി കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ റീത്ത് സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മറ്റി നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ നടത്തിയത്.കാര്‍ഗ്ഗിലിലേക്ക് നുഴഞ്ഞ് കയറിയ പാക്ക് സൈന്യത്തെ തുരത്തി നമ്മുടെ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓര്‍മ്മ പുതുക്കലായാണ് കാര്‍ഗ്ഗില്‍ വിജയ് ദിവസ് ആചരിച്ച് വരുന്നത്.

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരരുടെ സഹായത്തോടെയാണ് കാര്‍ഗിലിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ കയ്യടക്കിയത്.ഇവരെ തുരത്തുന്നതിനായി ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ നടത്തിയ രണ്ടര മാസത്തോളം നീണ്ട സൈനിക നടപടിക്കൊടുവില്‍ ജൂലൈ 26 നാണ് ഐതിഹാസിക വിജയം നേടിയത്. നടപടിക്കിടെ 527 ധീര ജവാന്‍മാരാണ് വീരസ്മൃതിയണഞ്ഞത്.

യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാരെ എക്കാലവും സ്മരിക്കുന്നതിനായാണ് കാക്കവയലില്‍ കാര്‍ഗ്ഗില്‍ യുദ്ധസ്മാരകം പണി തീര്‍ത്ത് രാജ്യത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇഎസ്എല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും കാര്‍ഗ്ഗില്‍ വിജയ് ദിവസത്തില്‍ സ്മാരകത്തില്‍ റീത്ത് സമര്‍പ്പണവും, പുഷ്പാര്‍ച്ചനയും നടത്തി വരുന്നുണ്ട്. നമ്മള്‍ സുരക്ഷിതരായിരിക്കുന്നതിനായി ഉറക്കമൊഴിച്ച് രാജ്യം കാക്കുന്ന ജീവത്യാഗം ചെയ്തവരും അല്ലാത്തവരുമായ മുഴുവന്‍ ധീരജവാന്‍മാര്‍ക്കും കൃത്യമായി അവരര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്ന് കിര്‍ഗ്ഗില്‍ വിജയ് ദിവസ് ഉല്‍ഘാടനം ചെയ്യവെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു

 

കെഎസ്ഇഎസ്എല്‍ ജില്ലാ പ്രസിഡണ്ട് പി.പി മത്തായിക്കുഞ്ഞ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍, എന്‍ ഡി അപ്പച്ചന്‍, ജില്ലാ സെക്രട്ടറി വി. അബ്ദുള്ള ലെഫ്റ്റനന്റ് കേണല്‍ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

1 Comment
  1. PS Elias says

    ആഹോഷത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്ങേടുത്തവരെ ( including me ) വിളിക്കാതെ രാഷ്ട്രീയകര്‍ക്കാന് പ്രാധാന്യം നല്‍കിയത്

Your email address will not be published.

error: Content is protected !!