വൈത്തിരി , ബത്തേരി വിദ്യാഭ്യാസ ഉപജില്ലകളില്‍ ജൂനിയര്‍ റെഡ് ക്രോസും, വയനാട് ജില്ലാ ആരോഗ്യ കേരളവും, ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂളിലും ബത്തേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലും യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ജെ ആര്‍ സി ക്യാമ്പും കൊളാഷ് മത്സരവും സംഘടിപ്പിച്ചു.കല്‍പ്പറ്റയില്‍ കൊതുകും മഴ ജന്യ രോഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വഹിച്ചു.ജെ .ആര്‍ .സി ജില്ലാ കോഡിനേറ്റര്‍ ഡോ: റീന സതീഷിന്റെ നേതൃത്വം നല്‍കി
പരിപാടിയില്‍ വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ ബാബു പ്രസന്നകുമാര്‍ പ്രചോദന പ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗണേഷ് എസ്, ഡി പി എം ഡോ. സമീഹ, ഡി എം ഒ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷാജി കെ, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിജില്‍ കെ എസ്, ജെ ആര്‍ സി ജില്ലാ കോഡിനേറ്റര്‍ ഡോ. റീന, ജെ ആര്‍ സി ജില്ലാ ഓര്‍ഗനൈസര്‍ പി ആര്‍ ഗിരിനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ സി സി ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ജെ ആര്‍ സി വൈത്തിരി ഉപജില്ലാ സെക്രട്ടറി എ എം റെഹൂഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വിജില എം കെ സ്വാഗതവും വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളി അമ്മ മാത്യു അധ്യക്ഷത വഹിച്ചു.ബത്തേരി എക്‌സൈസ് ഓഫീസിലെ സീനിയര്‍ പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ് ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു .ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുലൈമാന്‍ കെ എച്ച്, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്ജ് കോടാമ്പൂര്‍, ജെ ആര്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. റീന സതീഷ്, ബത്തേരി JRC ഉപജില്ല കോഡിനേറ്റര്‍ വേണുഗോപാലന്‍ . ജി ,അഷ്‌കര്‍ അലിഖാന്‍ എന്നിവര്‍ സംസാരിച്ചു