സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യുണിയന്‍ സി.ഐ.ടി.യു നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി വയനാട് മെഡിക്കല്‍ കോളേജ് ബ്രാഞ്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. പുഷ്പന്‍ ഉദ്ഘാടനം ചെയ്തു. പി.വി.ഷിബു അധ്യക്ഷനായിരുന്നു.കെ.എസ്. റിഷാദ്, എം.കെ. സജു, പ്രബീഷ് എസ്, സി.സി. രാഖിത, പി.പി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ. പ്യാരിലാല്‍, ആര്‍. രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.