സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖ പ്രവര്‍ത്തനമാരംഭിച്ചു
വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളമുണ്ടയില്‍ സായാഹ്ന ശാഖ പ്രവര്‍ത്തനമാരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു.നവീകരിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം സഹകരണസംഘം ജോയിന്‍ ഡയറക്ടര്‍ എംസജീര്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് മമ്മൂട്ടി പാറക്ക,ബാങ്ക് സെക്രട്ടറി മുഹമ്മദ് റഫീഖ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ കെ സല്‍മത്ത്, വാര്‍ഡംഗം പി രാധ തുടങ്ങിയവര്‍ സംബന്ധിച്ചു