കാലവര്‍ഷം ശക്തി പ്രാപിച്ചു :വെള്ളത്താല്‍ ഒറ്റപ്പെട്ട് കാരംങ്കോട്ട് വട്ടോളി പ്രദേശവാസികള്‍
കാലവര്‍ഷം ശക്തമായതോടെ ചുറ്റിലും വെള്ളം കയറി ഒറ്റപ്പെട്ടിരിക്കുകയാണ് പേര്യ വട്ടോളി പ്രദേശവാസികള്‍. ഇന്നലെയും ഇന്നുമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ വട്ടോളി പ്രദേശവും കാരക്കോട്ട് കോളനിയും പൂര്‍ണമായും ഒറ്റപ്പെട്ടു. തവിഞ്ഞാല്‍ പഞ്ചായത്തിലെ
രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത് .45 കുടുംബങ്ങളാണ് ഈ ഭാഗങ്ങളില്‍ താമസിക്കുന്നത്.വെള്ളം കയറി പ്രദേശം പൂര്‍ണ്ണമായി ഒറ്റപ്പെട്ടതോടെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ടൗണുകളുമായി ബന്ധപ്പെടാന്‍ പറ്റാത്ത സ്ഥിതിയാണ് .മഴ ഇനിയും ശക്തി പ്രാപിച്ചാല്‍ പ്രദേശത്തെ ആളുകള്‍ക്ക് ദിവസങ്ങളോളം പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായേക്കാം എന്ന ഭയപ്പാടിലാണ് പ്രദേശവാസികള്‍