ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

0

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്‌കാരം റേഡിയോ മാറ്റൊലി ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തില്‍ ലഭിച്ച പുരസ്‌ക്കാരം 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. കാലാവസ്ഥാ വ്യതിയാനം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രക്ഷേപണം ചെയ്ത ഋതുഭേദം എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രോഗ്രാം പ്രൊഡ്യൂസര്‍ ജോസഫ് പള്ളത്താണ് പരിപാടി തയ്യാറാക്കിയത്. ന്യൂഡല്‍ഹി ജവഹാര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ ന്റെ ഓഡിറ്റോറിയത്തില്‍ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറില്‍ നിന്ന് റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ തോമസ് മറ്റൊലിക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി പ്രേക്ഷേപണം ചെയ്തത്. ഇന്ത്യയിലെ 448 റേഡിയോ സ്റ്റേഷനുകളില്‍ നിന്നുമാണ് റേഡിയോ മാറ്റൊലിയെ തേടി പുരസ്‌കാരം എത്തിയത്. ഇത് മൂന്നാം തവണയാണ് റേഡിയോ മാറ്റൊലിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. സുസ്ഥിരത എന്ന വിഭാഗത്തില്‍ 2013 ലും 2018 ലും റേഡിയോ മാറ്റൊലിക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു. മന്ത്രാലയത്തിന്റെ സെക്രട്ടറി അപൂര്‍വ ചന്ദ്ര ഐ എ എസ്, ജോയിന്റ് സെക്രട്ടറി നീരജ ശേഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു…. റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ തോമസ് മറ്റൊലിക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!