തുണികള്‍ സൂക്ഷിച്ച റൂമിന് തീ പിടിച്ചു: ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

0

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് മീനങ്ങാടിയില്‍ ഫുട്പാത്തിനോട് ചേര്‍ന്ന് തുണിക്കച്ചവടം നടത്തുന്ന മണിയുടെ ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തിന് സമീപത്തെ തുണികള്‍ സൂക്ഷിച്ച റൂമിന് തീപിടിച്ചത്. എയര്‍ ഹോളിന്റെയും ഷട്ടറിന്റെയും ഉള്ളിലൂടെ പുക പുറത്തേക്ക് വരുന്നത് ദേശീയ പാതയോരത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ മീനങ്ങാടി പൊലിസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു.സമീപത്തെ സപ്ലൈക്കോ ഉള്‍പ്പടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വയറിംഗ് വഴി തീ പടരും മുന്നേ ഫയര്‍ഫോഴ്‌സും, ഡ്രൈവര്‍മാരും, പൊലിസും ചേര്‍ന്ന് തീയണച്ചു. ആളൊഴിഞ്ഞ ഭാഗമായതിനാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തത്തിലേക്ക് തീ പടര്‍ന്നേനെ എന്നാണ് സമീപത്ത് സ്ഥാപനം നടത്തുന്ന ജിഷാന്ത് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!