വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട ചിറക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം പൊട്ടി വീണത്..ഈ സമയം ഉഷയടക്കം 7ഓളം കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇവരെ താല്‍ക്കാലികമായി കുളത്താടയിലുള്ള പൂര്‍ണിമ ക്ലബ്ബിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ കാരുണ്യ റെസ്‌ക്യൂ ടീം മരം മുറിച്ചു നീക്കി. വീട് അറ്റകുറ്റപ്പണി ചെയ്തു വാസയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്…