മരണക്കെണിയൊരുക്കി കേണിച്ചിറ ഏരിയപ്പള്ളി റോഡ് യാത്ര
കേണിച്ചിറ – മണല്‍വയല്‍ ഏരിയപള്ളി റോഡിന് ഇരു വശത്തും വലിയ ചാല്‍ രൂപപ്പെട്ടത് വാഹനാപകടങ്ങള്‍ക്ക് വഴി ഒരുക്കുന്നു. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ താഴ്ച്ചയിലേക്ക് മറിയുന്നത് നിത്യ സംഭവമാണ്. ജലജീവന്‍ മിഷന്‍ ശുദ്ധജല വിതരണ പദ്ധതിക്ക് വേണ്ടി പൈപ്പിടല്‍ പ്രവര്‍ത്തി ആരംഭിച്ചത് മുതലാണ് റോഡില്‍ ചാല്‍ രൂപപ്പെട്ടത്. കേണിച്ചിറതാഴത്തങ്ങാടി പാലം മുതല്‍ അതിരാറ്റ്ക്കുന്ന് വരെയാണ് അപകട സാധ്യതയേറെ.
പൊതുവേ വീതി കുറഞ്ഞ റോഡിന് ഇരുവശത്തും ആഴത്തില്‍ ചാലുകള്‍ രുപപെട്ട് കാട് കയറി മൂടിക്കിടക്കുകയാണ് . .കേണിച്ചിറ താഴത്തങ്ങാടി പാലം മുതല്‍ അതിരാറ്റ്ക്കുന്ന് വരെ അപകടം പിടിച്ച യാത്രയാണ് .ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ ഇവിടെ പതിവാണ് .അപകടത്തില്‍ പെടുന്നതിലേറേയും ഇരുചക്രവാഹനയാത്രക്കാരാണ് .പുല്‍പ്പള്ളി കേണിച്ചിറ റൂട്ടില്‍ നിരവധി ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
.കൊളവയല്‍ കേണിച്ചിറ എരിയപ്പള്ളി പുല്‍പ്പള്ളി റോഡ് ഉടന്‍ നന്നാക്കും ഫണ്ട് അനുവദിച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും .നാട്ടുകാരെ വഞ്ചിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു .റോഡില്‍ ഇരുവശത്തും രൂപപ്പെട്ട ചാലുകള്‍ മൂടുന്നതിന്ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .