സുരക്ഷ മതില്‍ ഇടിഞ്ഞു വീണു
കനത്ത മഴയില്‍ വീടിന്റെ സുരക്ഷ മതില്‍ മറ്റൊരു വീട്ടിലേക്ക് ഇടിഞ്ഞു വീണു. പുലിക്കാടു മന്നന്‍കണ്ടി അവ്വോട്ടിയുടെ വീടിന്റെ മതിലാണ് തൊട്ടടുത്ത മന്നന്‍കണ്ടി ഷക്കീറിന്റെ വീട്ടിലേക്കു ഇടിഞ്ഞു വീണത്. മുറ്റത്ത് ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നും വിള്ളല്‍ വീണിട്ടുണ്ട്.തരുവണയിലും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസമായി കനത്ത മഴയാണ്.