മാനന്തവാടി മുതിരേരി ഇല്ലിച്ചോടിലാണ് മരം കടപുഴകി വീണത്. മരത്തോടൊപ്പം സമീപത്തെ കെഎസ്ഇബിയുടെ തൂണും തകര്‍ന്നു. മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെയാണ് സംഭവം. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകട ഭീഷണിയായ മരം മുറിക്കാന്‍ മുന്‍പ് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. റോഡരികില്‍ മറ്റൊരു മരവും അപകട ഭീഷണിയായി നില്‍ക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.