കഞ്ചാവുമായി പിടിയിലായ യുവാവിന് കഠിന തടവും പിഴയും.
കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും.ബത്തേരി കെ.എസ്.ആര്‍.ടി.സി ഗാരേജിന് സമീപം വെച്ച് 1.05 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തൃക്കൈപ്പറ്റ ചെമ്പന്‍വീട്ടില്‍ ജംഷീറിനാണ് ശിക്ഷ.കല്‍പറ്റ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. നര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത് ബത്തേരി പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.കെ ജോണിയും,അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഡി. സുനിലുമാണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.യു സുരേഷ് കുമാര്‍ ഹാജരായി.