പൂളമരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0

അമ്പലവയല്‍-കാരാപ്പുഴ പാതയിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുളള പൂളമരം ഉളളത്. അമ്പലവയല്‍ ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ പ്രധാന പാര്‍ക്കിങ് കേന്ദ്രം ഈ മരത്തിന്റെ ചുവട്ടിലാണ്. കാലപ്പഴക്കത്താല്‍ ദ്രവിച്ചുതുടങ്ങിയ മരത്തിന്റെ ചില്ലകള്‍ ഇടക്കിടെ പൊട്ടിവീഴുന്നുണ്ട്. മിക്കപ്പോഴും ചുവട്ടില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് കേടുപറ്റും.ബസ് കാത്തിരിപ്പുകേന്ദ്രവും തൊട്ടടുത്താണുളളത്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ധാരാളം പേര്‍ ഈ ഭാഗത്ത് ബസ് കാത്തുനില്‍ക്കുന്നുണ്ട്. അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!