മിന്നുമണിക്ക്‌സ്‌പോര്‍ട്‌സ് കൗണ്‍സിലും ക്രിക്കറ്റ് അസോസിയേഷനും ജില്ലാഭരണകൂടവും സ്വീകരണം നല്‍കുന്നു.21-ന് കല്‍പ്പറ്റയിലാണ് സ്വീകരണ മെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ 21 ന് വൈകുന്നേരം 3 മണിക്ക് തുറന്ന വാഹനത്തില്‍ കല്‍പ്പറ്റ കാനറാ ബാങ്ക് പരിസരത്തുനിന്നും പൗരാവലിയുടെ അകമ്പടിയോടെ ആരംഭിക്കുന്ന സ്വീകരണം പുതിയ ബസ്റ്റാന്റ് പരിസരത്ത് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.സ്വീകരണ പരിപാടിയില്‍ സംഘാടകര്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,കായിക സംഘടനാ ഭാരവാഹികള്‍, യുവജന പ്രസ്ഥാനത്തിന്റെ നേതാക്കള്‍, എന്‍.സി.സി. എസ്.പി.സികേഡറ്റുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു,ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലിം കടവന്‍,
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി ഷണ്‍മുഖന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.