ചക്കിട്ടയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം
ഹ്യുമാനിറ്റി ഫസ്റ്റ് ഇന്ത്യ സംഘടന പ്രവര്‍ത്തകരും ജനമൈത്രി എക്‌സൈസും സ്ഥലത്തെത്തി വീടുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക്
ഷീറ്റ് വിരിച്ചു സുരക്ഷിതമാക്കി.കോളനിക്കാരുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അഞ്ചോളം ആദിവാസി കുടുംബങ്ങളാണ് ദയനീയാവസ്ഥയില്‍ കഴിയുന്നത്.
5 വീടുകളുടെ മുകളിലും ഷിറ്റുകള്‍ വിരിക്കുകയും , കുട്ടികള്‍ക്ക് ബുക്കുകളുംനല്കി . രണ്ട് വര്‍ഷം മുമ്പ് സംഘടന കോളനിക്കാര്‍ക്ക് കിണറും നിര്‍മ്മിച്ചു നല്കിയിരുന്നു .അഹ്‌മ്മദിയ മുസ്ലീം ജമാത്ത്ജീവകാരുണ്യ സംഘടനയായ ഹ്യുമാനിറ്റി ഫസ്റ്റ് ഇന്ത്യ കമ്പള കാട് , പ്രവര്‍ത്തകരായ അബൂബക്കര്‍ സിദ്ധിഖ് , മൗലവിവസീം ,ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് മാനന്തവാടി അംഗങ്ങളായ കെ ശശി , കെ പി ലത്തീഫ് , അജേഷ് വിജയന്‍ ,സിബിജ,
ട്രൈബല്‍ പ്രമോട്ടര്‍ നീതു തുടങ്ങിയവരുടെ നേതൃത്വത്തിലാണ്കോളനിയിലെശോഭാ ചന്ദ്രന്‍ , ലീലാ കറപ്പന്‍ , അമ്മിണി വെളുക്കന്‍, മിനികുട്ടായി , ബിന്ദുരവി , എന്നിവരുടെ വീടുകള്‍ക്ക് ഷീറ്റുകള്‍ മേഞ്ഞു നല്കിയത് .