ക്ഷേത്ര ഭൂമി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ നല്‍കിയത് ഹൈക്കോടതി റദ്ദ് ചെയ്തു

0

പുല്‍പ്പള്ളി ശ്രീ സീതാ ലവകുശ ക്ഷേത്ര ഭൂമി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ നല്‍കിയത് ഹൈക്കോടതി റദ്ദ് ചെയ്തതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പ്രസ്തുത നടപടിക്രമങ്ങള്‍ എല്ലാം ക്യാന്‍സല്‍ ചെയ്തു കൊണ്ട് വിധി പ്രസ്താവിച്ചിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എം.കൃഷ്ണക്കുറുപ്പ് , കെ.കെ.കൃഷ്ണന്‍കുട്ടി , വി.ആര്‍.സതീശ് ,കെ.ജി. സുരേഷ് ബാബു, പി.എന്‍.രാജന്‍ മാസ്റ്റര്‍, വി.പി.പദ്മനാഭന്‍ , എ.എം. ഉദയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!