ടൈല്‍ പണിക്കിടെ കട്ടര്‍ ദേഹത്ത് തട്ടി യുവാവ് മരിച്ചു.
വെള്ളമുണ്ട കിണറ്റിങ്കല്‍ അങ്ങാടിയോട് സമീപം വീട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ ടൈല്‍ മുറിക്കുന്ന കട്ടര്‍ കാലില്‍ തട്ടി ഗുരുതരമായ പരിക്കേറ്റ തൊഴിലാളി മരിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശിഅരുണ്‍ ബിജു(28) ആണ് മരിച്ചത്.കാലിന്റെ തുടയുടെ ഭാഗത്താണ് മുറിവേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.