രേഖകളില്ലാത്ത നിലയില്‍  48ലക്ഷത്തോളം രൂപ പിടികൂടി

0

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ നിന്ന് രേഖകളില്ലാത്ത നിലയില്‍ 48 ലക്ഷത്തോളം രൂപ എക്‌സൈസ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന ബസ്സിലെ ജീവനക്കാരുടെ ലഗേജ് ബോക്‌സില്‍ നിന്നാണ് പണം കണ്ടെടുത്തത്. പണം ആരുടേതാണന്ന് കണ്ടെത്തിയിട്ടില്ല. കണ്ടെടുത്ത പണം തുടര്‍ നടപടികള്‍ക്കായി ബത്തേരി റേഞ്ചിന് കൈമാറി.500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!