തൊഴില്‍ ലഭ്യമാക്കാന്‍ മൂന്തറ പരിപാടി

0

വെള്ളമുണ്ട കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ഗോത്ര മേഖലയിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മൂന്തറ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിന് അനുസൃതമായും കഴിവിന് അനുസൃതമായും വിവിധ തൊഴിലുകള്‍ യുവാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കാനും തൊഴില്‍ നേടുന്നതിനുള്ള സഹായങ്ങള്‍ ചെയ്യാനുള്ള പരിശീലനങ്ങള്‍ ഏര്‍പ്പാടാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

 

കൃത്യമായുള്ള പ്രോജക്ടുകള്‍ തയ്യാറാക്കി ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ,പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കേരള നോളജ് എക്കോണമി മെഷീന്റെ പൂര്‍ണ്ണ സഹകരണവും ഇതിനായി വെള്ളമുണ്ട കുടുംബശ്രീ സിഡിഎസിന് ലഭിക്കും. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജിന ഷാജിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ഇന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ പ്രശസ്തരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവബോധ ക്ലാസുകള്‍,പരിശീലനങ്ങള്‍, തൊഴില്‍ മേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പിഎസ്സി രജിസ്‌ട്രേഷന്‍, പിഎസ്സി പരിശീലനങ്ങള്‍, തുടങ്ങിയവയും സംഘടിപ്പിച്ച് ഊരുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകമായി വെക്കുന്ന ക്യാമ്പുകളിലൂടെ നിരവധി ഗോത്ര യുവതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നു നല്‍കാന്‍ സാധിക്കും എന്ന ലക്ഷ്യവും ഇതിലുണ്ട് . ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് ഇ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍. വാര്‍ഡ് അംഗങ്ങളായ പി രാധ,, സ്മിത, രമേശന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സജിന ഷാജി തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!