ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. മൂലങ്കാവ് കൊട്ടനോട് കായപ്പുര രാജന്റെ മകന്‍ ഷാംജിത്ത്(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു മലവയല്‍ നീലമാങ്ങ കോളനിയിലെ സനല്‍ജ്(20)ന് ഗുരുതരപരി ക്കേറ്റു.ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ചെയ്തു. മരണപ്പെട്ട ഷാംജിത്തിന്റെ മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാത 766ല്‍ കല്ലൂര്‍ ടൗണിനു സമീപം പതിനൊന്നരയോടെയാണ് അപകടം. ബത്തേരി ഭാഗത്തുനിന്ന് കല്ലൂരിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചായിരുന്നു അപകടം.
Sign in
Sign in
Recover your password.
A password will be e-mailed to you.