പൂര്‍ത്തീകരണത്തിന് മുന്‍പ് റോഡ് തകര്‍ന്ന സംഭവം അസി: എക്‌സിക്യുട്ടീവ് ഓഫീസറെ ഉപരോധിച്ചു

0

മാനന്തവാടി വിമലനഗര്‍ കൊളത്താട പേര്യ റോഡ് പൂര്‍ത്തീകരണത്തിന് മുന്‍പ് തകര്‍ന്ന സംഭവം കോണ്‍ഗ്രസ് മാനന്തവാടി പൊതുമരാമത്ത് വകുപ്പ് അസി: എക്‌സിക്യുട്ടീവ് ഓഫീസറെ ഉപരോധിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ.ദിവ്യ കൃഷ്ണനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ഉപരോധ സമരം മണിക്കൂറുകള്‍ നീണ്ടു. പ്രശ്‌നപരിഹാരമാകും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.സമരത്തിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം.നിഷാന്ത്, നേതാക്കളായ അഡ്വ. എന്‍.കെ. വര്‍ഗീസ്, എ. പ്രഭാകരന്‍, എം.ജി.ബിജു, സില്‍വി തോമസ്, പി.വി.ജോര്‍ജ്ജ്, അസീസ് വാളാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!