ഭരണകൂടം ഔദ്യോഗിക സ്ഥാപനങ്ങളിലൂടെ വെറുപ്പ് വിതക്കുന്നു: കെഇഎന്‍
ഭരണകൂടം ഔദ്യോഗിക സ്ഥാപനങ്ങളിലൂടെ വെറുപ്പ് വിതക്കുകയാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെഇഎന്‍ കുഞ്ഞഹമ്മദ് . പുകാസ മാനന്തവാടി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ കാലത്ത് ചിന്താരീതികള്‍ ഉടച്ച് വാര്‍ത്ത് മനുഷ്യനെ വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.പി ഹരിദാസന്‍ അധ്യക്ഷനായിരുന്നു. പുതിയ ഭാരവാഹികളായി പി ഹരിദാസന്‍ (പ്രസിഡന്റ്), ഒ കെ രാജു (സെക്രട്ടറി), സി ജി രാധാകൃഷ്ണന്‍ (ട്രഷറര്‍)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
സിജി രാധാകൃഷ്ണന്‍ അനുശോചന പ്രമേയവും, മേഖല സെക്രട്ടറി ഒകെ രാജു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ദേവകുമാര്‍, പ്രസിഡന്റ് മുസ്തഫ ദ്വാരക,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എം റെജീഷ്, പി ടി ബിജു,കെ എം വര്‍ക്കി, സുകുമാരന്‍ ചാലിഗദ്ധ, കെ ടി വിനു എന്നിവര്‍ സംസാരിച്ചു.സി ജി രാധാകൃഷ്ണന്‍, വിജി അഭി, ഷീജ കണിയാരം എന്നിവരുടെ പുസ്തകങ്ങളും സമ്മേളനത്തില്‍ പ്രകാശനം നിര്‍വഹിച്ചു. വിവിധ എഴുത്തുകാരെയും ചടങ്ങില്‍ ആദരിച്ചു.