വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂര്‍ മാട്ടുപുറത്ത് വീട്ടില്‍ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 ജൂണില്‍ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു വില്‍ക്കുകയും ചെയ്തുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ 08.07.2023ന് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എ.എസ്.ഐ കെ. മൊയ്തു, എസ്.സി.പി.ഒ എ. അബ്ദുള്‍ റഹീം, പ്രജീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു