കേണിച്ചിറ കോളേരി ചൂതുപാറ റോഡ് തകര്‍ന്നു
പൂതാടി മീനങ്ങാടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോളേരി ചൂതുപാറ റോഡാണ് കാല്‍നടയാത്ര പോലും പറ്റാത്ത വിധം തകര്‍ന്നു കിടക്കുന്നത്.കോളേരി കവലയില്‍ നിന്ന് ചൂതുപാറ, മീനങ്ങാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. റോഡ് പൂര്‍ണമായി തകര്‍ന്നതോടെ വാഹനങ്ങള്‍ ഇതുവഴി ഓട്ടം വിളിച്ചാല്‍ വരാത്ത അവസ്ഥയാണ്.പഞ്ചായത്ത് റോഡ് ഗതാഗതയോഗ്യമാക്കില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
പൂതാടി പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്തെ 200 മീറ്റര്‍ ദൂരത്തിലുള്ള റോഡാണ് കുണ്ടും കുഴികളും നിറഞ്ഞ് കല്ലുകള്‍ ഇളകി പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത്. ഇരുചക്രവാഹനത്തിലാണ് യാത്രയെങ്കില്‍ ഇളകി കിടക്കുന്ന കല്ലുകളില്‍ കയറി അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറിങ് നടത്തിയ റോഡില്‍ പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ഇത്തരത്തില്‍ റോഡ് തകരാന്‍ കാരണം. റോഡ് നന്നാക്കുന്നതിന് ഫണ്ട് വയ്ക്കുമെന്ന് വര്‍ഷങ്ങളായി പറയാറുണ്ടെങ്കിലും പൂതാടി പഞ്ചായത്ത് ഒരു രൂപ പോലും ഇതുവരെ വച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.. അതേസമയം മീനങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡിലൂടെ കടന്ന്പോവുന്നറോഡിന്റെ ഭാഗം മീനങ്ങാടി പഞ്ചായത്ത് രണ്ട് വര്‍ഷം മുന്‍മ്പ് ടാറിങ്ങ് പൂര്‍ത്തീകരിക്കുകയും ചെയ്തു.