ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എം.വൈ സെന്ററില്‍ ആരംഭിച്ച
സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം ആരംഭിച്ചിരിക്കുന്നത്.
സി.സി.എം.വൈ പ്രിന്‍സിപ്പല്‍ യൂസഫ് ചെമ്പന്‍ അധ്യക്ഷനായിരുന്നു.കെ എ അനുപ്രസാദ്, കെ സലീം തുടങ്ങിയവര്‍ സംസാരിച്ചു.കേരള പി.എസ്.സിക്ക് പുറമെ കേന്ദ്ര സര്‍വീസുകളിലേക്കുള്ള മത്സര പരീക്ഷകളിലേക്കുള്ള പരീക്ഷള്‍ക്കായും പരിശീലനം നടത്തുന്നുണ്ട്.
2013 ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇതിനകം 20 ബാച്ചുകളിലായി രണ്ടായിരത്തില്‍ അധികം ഉദ്യോഗാര്‍ഥികള്‍ പഠിച്ചിറങ്ങി.500 ല്‍ അധികം പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി.പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനം തികച്ചും സൗജന്യമാണ്.
വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ജൈന, എന്നീ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുമായാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്.ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി.ന്യുനപക്ഷ യുവജനങ്ങളെ സര്‍ക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുക എന്ന ഉദ്ദേശത്തില്‍ പാലോളി മുഹമ്മദ്ക്കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച സ്ഥാപനമാണ് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനൊരിറ്റി യൂത്ത്