വായനക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി എഴുത്തുകാര്‍ വായനശാലകളിലേക്ക്
വായനപക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുകാര്‍ വായനശാലകളിലേക്ക് പദ്ധതി ശ്രദ്ധേയമാകുന്നു.പ്രാദേശിക എഴുത്തുകാരെ പരിപോഷിപ്പിക്കുവാനും, വായനയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി ജില്ലാ ലൈബ്രറി കൗണ്‍സിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള എഴുത്തുകാരെയും ഈ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 200 ലൈബ്രറികള്‍ ഈപദ്ധതിയുടെ ഭാഗമാവും. കണിയാരം പ്രഭാത് വായനശാലയില്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ ജി ജോയ് അധ്യക്ഷനായി. കവി സുകുമാരന്‍ ചാലിഗദ്ധ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരയ സിന്ധു ചെന്നലോട്, മുസ്തഫ ദ്വാരക, സോയോ ആന്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. കൗണ്‍സിലര്‍ സുനി ഫ്രാന്‍സിസ്, ആര്‍ അജയകുമാര്‍, പി ടി സുഗതന്‍, എ വി മാത്യു, ഷാജന്‍ ജോസ്, ജോസ് പുന്നക്കുഴി, പി സുരേഷ് ബാബു, ഡോ.എം ബി അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വായനശാല സെക്രട്ടറി കെ ജി ശിവദാസന്‍ സ്വാഗതവും,കെ വി ശ്രീജിത്ത് നന്ദിയും പറഞ്ഞു