ബാങ്ക് വായ്പാതട്ടിപ്പ്; അന്വേഷണത്തിന് തയ്യാറാകണമെന്ന് എഫ്ആര്‍എഫ്
ബാങ്ക് വായ്പാതട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വെളിച്ചത്ത് കൊണ്ടുവരണമെന്ന് എഫ്ആര്‍എഫ്. ബാങ്കിലെ മെമ്പര്‍മാരുടെയും ജനങ്ങളുടെയും ആശങ്കകളാകറ്റാന്‍ പര്യാപ്തമായ സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ,കെ പി സി സി എക്സിക്യുട്ടിവ് മെമ്പര്‍ കെ.എല്‍ പൗലോസിനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാറിനും ഗ്രാമപഞ്ചായത്തംഗം മണി പാമ്പനാലിനും സജീവനുമായുള്ള സാമ്പത്തിക ഇടപാടിന്റെ വാമൊഴികള്‍ പുറത്ത് വന്നസാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിന് പാര്‍ട്ടി തയ്യാറാകണമെന്നും സത്യപ്രതിജ്ഞാ ലംഘനത്തിന് വഴിയൊരുക്കിയ ടി.എസ് ദിലീപ് കുമാര്‍ സ്ഥാനം രാജിവയ്ക്കണമെന്നും എഫ്ആര്‍എഫ് ആവശ്യപ്പെട്ടു.