വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി.

0

സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി.ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ടി.സിദ്ദീഖ് എം.എല്‍.എ. നിര്‍വ്വഹിച്ചു.വൈദ്യുത സുരക്ഷ വിട്ടുവീഴ്ചയരുത്, വിവേകിയാകൂ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം.ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സുമേഷ് ക്ലാസ്സ് എടുത്തു.ചീഫ് സേഫ്റ്റി ഓഫീസര്‍ മിനിമോള്‍,എ.ഡി.എം.എന്‍.ഐ.ഷാജു,കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത,കെ.പി.അബൂബക്കര്‍,പി.ബി.സുലൈമാന്‍,അബ്ദുള്‍ ലത്തീഫ്,കെ.വി.റെനില്‍,കെ.വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!