പാതയോരത്ത് സൂര്യകാന്തിപ്പാടമൊരുക്കി സെന്റ്ജൂഡ് അയല്‍ക്കൂട്ടവും ക്ലൂണി പബ്ലിക് സ്‌കൂളും.

0

ബത്തേരി ബംഗ്ളൂരു ദേശീയപാതയില്‍ മൂലങ്കാവ് 64ലാണ് സഞ്ചാരികളുടെ മനംകവരുന്ന സൂര്യകാന്തിപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നത്.ക്ലൂണി സ്‌കൂളിനോട് ചേര്‍ന്ന് ദേശിയപാതയുടെ അരികിലാണ് സൂര്യകാന്തിപാടമുള്ളത്.കഴിഞ്ഞ മെയിലാണ് മൂലങ്കാവ് സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ പാതയോരത്തെ കാട് വെട്ടിതെളിച്ച് വിത്തിട്ടത്.തുടര്‍ന്നുള്ള പരിപാലനവും സ്‌കൂള്‍ അധികൃതരും അയല്‍ക്കൂട്ടം പ്രവര്‍ത്തകരും ഒന്നിച്ചായിരുന്നു. രണ്ടാഴ്ചമുമ്പ് പൂവിരിയാന്‍ തുടങ്ങി. ഇതോടെ ഇതുവഴി സഞ്ചരിക്കുന്നവര്‍ വാഹനങ്ങള്‍ നിറുത്തി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍്ത്താനും തുടങ്ങിയിരുന്നു. പൂക്കള്‍ പൂര്‍ണമായും വിരിഞ്ഞതോടെ ഇന്ന് ഔദ്യോഗികമായി പൂപ്പാടം സഞ്ചാരികള്‍ക്കായി തുറന്നുനല്‍കി. ഓണക്കാലമാകുമ്പോഴേക്കും ഇത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് അല്‍ക്കൂട്ടത്തിന്റെ തീരുമാനം. പരിപാടിയുടെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായ്ത്ത് വൈസ് പ്രസിഡണ്ട് എന്‍ എ ഉസ്മാന്‍ നിര്‍വ്വഹിചു. അയല്‍ക്കൂട്ടം പ്രസിഡണ്ട് സണ്ണിവിളക്കുന്നേല്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ എമിലിയ, ഫാ. അനീഷ് കാട്ടാംകോട്ടില്‍, മാത്തുകുട്ടി പുത്തന്‍പുര, വര്‍ഗീസ് മോളത്ത്,ജോഷി കോട്ടക്കുടി, എല്‍ദോ തോട്ടത്തില്‍, വി സുരേഷ്, കെ സി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!