മീനങ്ങാടി: കര്‍ഷകര്‍ സംരംഭകരായി മാറിയാല്‍ കൃഷിയില്‍ വിജയം കൊയ്യാന്‍ സാധിക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍. കേരളത്തിലെ ഉല്‍പാദനം കൂടുന്ന സമയത്ത് വിലകുറയുന്ന സാഹചര്യമുണ്ട് അതിനുകാരണം കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് കമ്പനികളും കച്ചവടക്കാരുമാണ്. അതിനു പകരം കര്‍ഷകര്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി കര്‍ഷകര്‍ തന്നെ വില തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പും വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും മീനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന്‍ അധ്യക്ഷതയായിരുന്നു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ഡയറക്ടര്‍ വിജയന്‍ ചെറുകര, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍, എസ്.എച്ച്.എം ഡെപ്യൂട്ടി ഡയറക്ടര്‍ സാം മാത്യു, സൊസൈറ്റി വൈസ് ചെയര്‍മാന്‍ സജി കാവനക്കുടി, കൃഷി ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
