പെരുമ്പാമ്പിനെ പിടികൂടി
വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പുളിഞ്ഞാല്‍ ജുമാ മസ്ജിദിന് സമീപത്തെ പറമ്പില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിന് ഏകദേശം മൂന്നര മീറ്റര്‍ നീളവും പതിനഞ്ച് കിലോ തൂക്കവുമുണ്ട്. പെരുമ്പാമ്പിനെ കണ്ടത് കാട് വെട്ടാനെത്തിയ തൊഴിലാളികളാണ്. പെരുമ്പാമ്പിനെ കണ്ട വിവരം വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി പാമ്പിനെ പിടികൂടി.