വന്യമൃഗശല്യ പ്രതിരോധത്തിന് ഹാംഗിങ് ഫെന്‍സിംഗ്

0

മാനന്തവാടിയില്‍ ആദ്യ ഹാഗിംഗ് ഫെന്‍സിംഗ് പൂര്‍ത്തിയായി.12.75 ലക്ഷം രൂപ ചിലവഴിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി കാളിന്ദി -കാപ്പികണ്ടി ഭാഗത്താണ് പദ്ധതി നടപ്പാക്കിയത് .പദ്ധതി പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമാകുമെന്ന് ഡിഎഫ്ഒ കെജെ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.മാനന്തവാടി മണ്ഡലത്തില്‍ ഏഴിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

എംഎല്‍എഫണ്ട് ഉപയോഗപ്പെടുത്തി സാധാരണ സോളാര്‍ ഹാംഗിഗ് ഫെന്‍സിംഗ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍അനുമതി ലഭിക്കാറില്ലഎന്നാല്‍ ഒആര്‍കേളു എംഎല്‍എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക അനുമതി നല്‍കിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഡി എഫ് കെ.ജെ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. 12.75 ലക്ഷം രൂപ ചിലവഴിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി -കാപ്പികണ്ടി ഭാഗത്താണ്ഹാംഗിഗ് ഫെന്‍സിംഗ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.മാനന്തവാടി മണ്ഡലത്തില്‍ ഏഴിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നതാണ് വനം വകുപ്പിന്റെ ലക്ഷ്യമെന്നും ഈ പ്രതിരോധരീതി ഏറെഉപകാര പ്രദമാണെന്നും ഡി എഫ് ഒ പറഞ്ഞു.

മാനന്തവാടി മണ്ഡലത്തില്‍ മറ്റ് ആറ് സ്ഥലങ്ങളിലെ ഫെന്‍സിംഗ് നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതായും ഉടന്‍ പ്രവര്‍ത്തി ആരംഭിക്കുമെന്നു ഡി എഫ് ഒപറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!