സ്‌കൂളുകളുടെ വികസനം: മാനന്തവാടി മണ്ഡലത്തിന് 16 കോടി

0

മാനന്തവാടി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി 500 മുതല്‍ 1000 കുട്ടികള്‍ വരെ പഠിക്കുന്ന മാനന്തവാടി മണ്ഡലത്തിലെ 10 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. സംസ്ഥാനത്തെ 444 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. കൂടാതെ 1000 ലധികം കുട്ടികള്‍ പഠിക്കുന്നതും കഴിഞ്ഞ വര്‍ഷം ഫണ്ട് ലഭിക്കാത്തുമായ ജി.എച്ച്.എസ്.എസ് തലപ്പുഴ, ജി.എച്ച്.എസ്.എസ് വാളാട് എന്നിവയ്ക്ക് 3 കോടി രൂപയും ലഭിക്കും. കിഫ്ബി ഫണ്ട് വഴിയാണ് ഈ പണം അനുവദിക്കുക. ഇത്രയും തുക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതോടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം വലിയ തോതില്‍ മെച്ചപ്പെടുമെന്നും, സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖഛായ മാറുമെന്നും എം.എല്‍.എ ഒ.ആര്‍.കേളു പറഞ്ഞു.

ജി.യു.പി.എസ് തലപ്പുഴ, ജി.എച്ച്.എസ്.എസ് തൃശിലേരി, ജി.എച്ച്.എസ് വാരാമ്പറ്റ, .എച്ച്.എസ്.എസ് ആറാട്ടുത്തറ, ജി.എച്ച്.എസ്.എസ് കുഞ്ഞോം, ജി.എച്ച്.എസ്.എസ് നീര്‍വാരം, ജി.എച്ച്.എസ് പേര്യ, ജി.യു.പി.എസ് മാനന്തവാടി, ജി.എച്ച്.എസ് തരുവണ, ജി.യു.പി.എസ് തരുവണ എന്നീ സ്‌കൂളികള്‍ക്കാണ് ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കാന്‍ ഒരു കോടി വീതം ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!