ഋതിക മോള്‍ക്ക് ജീവിക്കാന്‍ സുമനസ്സുകള്‍ കനിയണം

0

വാഹനാപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റ് വി.എന്‍.എസ്. ഉപകരണത്തിന്റെ സഹായത്തോടെ ജീവിക്കുന്ന നാല് വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ഇരുളം മണല്‍വയല്‍ അമ്മന്‍ചെട്ടിയില്‍ അരുണിന്റെയും ആതിരയുടെയും മകള്‍ ഋതികയാണ് സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.ജനിച്ച് ഒന്നര മാസം മാത്രം പ്രായമുള്ളപ്പോഴാണ് വാഹനാപകടത്തില്‍ ഋതിക മോള്‍ക്ക് പരിക്കേല്‍ക്കുന്നത്.

തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വി.എന്‍.എസ്. ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചാണ് കഴിഞ്ഞ നാല് വര്‍ഷമായി ഈ കുരുന്ന് കഴിയുന്നത്. ഇപ്പോള്‍ ഉപകരണം മാറ്റിവെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി 10 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ജൂലൈ 21-നാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. പൂതാടി ഗ്രാമപ്പഞ്ചായത്തംഗം ഷിജി ഷിബു ചെയര്‍പേഴ്സണായി ഋതിക ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു . സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി കേരള ഗ്രാമീണ ബാങ്ക് ഇരുളം ശാഖയില്‍ അക്കൗണ്ട് തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!