മാതൃകാ ഡിസ്‌പെന്‍സറി പ്രഖ്യാപനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി

0

വെള്ളമുണ്ട ഒഴുക്കന്‍ മൂലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മാതൃകാ ഡിസ്‌പെന്‍സറി പ്രഖ്യാപനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടന്നു. പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന, വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്, ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരായ മുഹമ്മദ് തസ്‌നീം, അജി വില്‍ബര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!