സോക്കര്‍സ്റ്റാര്‍ ഫുട്ബോള്‍ ഫെസ്റ്റ് ജനുവരി 18 മുതല്‍

0

മാനന്തവാടി: വളളിയൂര്‍ക്കാവ് സോക്കര്‍സ്റ്റാര്‍ ലൈബ്രറി & ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സോക്കര്‍ സ്റ്റാര്‍ ഫുട്ബോള്‍ ഫെസ്റ്റ് ജനുവരി 18 മുതല്‍ വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് കെ.എം. ഫിലിപ്പ് മാസ്റ്റര്‍ കുടക്കച്ചിറ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 25000 രൂപ പ്രൈസ് മണിയും നല്‍കും, റണ്ണേഴ്സ് അപ്പിന് എം.പി കണ്ണന്‍നായര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 15000 രൂപ പ്രൈസ് മണിയും നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ച് ആണ് ക്ലബ്ബ് മേള സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളാണ് അണിനിരക്കുന്നത്. കൂടാതെ 40 കുട്ടികളടങ്ങുന്ന ഫുട്ബോള്‍ അക്കാദമിയും സോക്കര്‍സ്റ്റാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ വര്‍ഗ്ഗീസ് മാസ്റ്റര്‍, സി. സുനില്‍ കുമാര്‍, ജയദേവന്‍, ബാബു ഫിലിപ്പ്, പി.സി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!