വായ്പ തട്ടിപ്പ് മുന്‍ ഡയറക്ടറും പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ വി.എം പൗലോസിനെ അറസ്റ്റ് ചെയ്തു.

0

സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ കേളക്കവല പറമ്പക്കാട്ട് ഡാനിയല്‍ പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ മുന്‍ ഡയറക്ടറും പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ വി.എം.പൗലോസിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച്ച ഉച്ചയോടെയാണ് പുല്‍പ്പള്ളി സി ഐ അനന്തകൃഷ്ണന്റെയും,,എസ്.ഐ മനോജിന്റയും നേത്യത്യത്തിലാണ് കസ്റ്റഡിയില്‍ എടുത്തത് അറസ്റ്റ് രേഖപ്പെടുത്തിയ പൗലോസിനെ തിങ്കളാഴച.കോടതിയില്‍ ഹാജരാക്കും പൗലോസിനെതിരെ സഹോദരനായ ഷാജിയുടെ ഭാര്യ ദീപ ഷാജി പുല്‍പ്പള്ളി പോലീസില്‍ തങ്ങള്‍ അറിയാതെ ഭുമിയുടെ രേഖ വച്ച് വായ്പ തട്ടിയെടുത്തുവെന്ന് ആരോപിച്ചു പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ച്ച വി.എം പൗലോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു ഇതേ കേസില്‍ പ്രതി പട്ടികയിലുള്ള സുജാത ദിലീപ്, വായ്പ തട്ടിപ്പിലും ആത്മഹത്യ പ്രേരണ കുറ്റത്തിലും, കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.കേസിലെ പ്രധാന പ്രതികളായിരുന്ന മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡണ്ടുമായിരുന്ന കെ.കെ.അബ്രാഹവും മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ് .വായ്പ കേസുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ ഉടന്‍ പിടികുടുമെന്ന് പുല്‍പ്പള്ളി പോലീസ് പറഞ്ഞു. വായ്പ തട്ടിപ്പില്‍ ഒളിവില്‍ കഴിയുന്ന കൊല്ലപ്പള്ളി സജീവനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സജീവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തുന്നതായി സുചനയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!