പൂതാടി പഞ്ചായത്തിലെ വാകേരി,മൂടക്കൊല്ലി,കൂടല്ലൂര്‍,മണ്ണുണ്ടി കക്കടം പ്രദേശത്ത് കൃഷിയിടങ്ങളില്‍ ഒരു കാര്‍ഷിക വിളകളും അവശേഷിക്കുന്നില്ല.വനാതിര്‍ത്തിയിലെ റെയില്‍വേലി മിക്കയിടത്തും തകര്‍ന്ന് കിടക്കുകയാണ്.ഇതുവഴിയാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്.വേലിയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ വനംവകുപ്പ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ ജനപ്രതിനിധികളടക്കം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.