ബത്തേരി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ച് യുഡിഎഫ് അംഗങ്ങള്‍. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും കുറവ് പരിഹരിക്കണമെന്നും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹിഷ്‌ക്കരണം. ഭരണസമിതിയോഗം ബഹിഷ്‌ക്കരിച്ച് പുറത്തെത്തിയ യുഡിഎഫ് ജനപ്രതനിധികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ആരംഭിച്ച യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തു. എന്നാല്‍ ആശുപത്രി സംബന്ധമായി യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ഭരണ നേതൃത്വം തയ്യാറകാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡ് മീറ്റിങ് ബഹിഷ്‌ക്കരിച്ചതെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുകാരണം പ്രതിസന്ധിയിലായിരിക്കെ ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റവും ബഹിഷ്‌ക്കരണത്തിന് കാരണമായി. ബോര്‍ഡ് ബഹിഷ്‌ക്കരിച്ച് പുറത്തെത്തിയ യുഡിഎഫ് അംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ബ്ലോക്ക് ഓഫീസിനുമുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റി കണ്‍വീനര്‍ അബ്ദുള്ള മാടക്കര ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നു നേതാക്കള്‍ പറഞ്ഞു. സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എടക്കല്‍മോഹനന്‍, അംഗങ്ങളായ എം എ അസൈനാര്‍, പ്രസന്ന ശശീന്ദ്രന്‍, മണി ചോയിമൂല, പുഷ്പ അനൂപ്, നേതാക്കളായ ഉമ്മര്‍കുണ്ടാട്ടില്‍, സി കെ ഹാരിഫ്്, അഡ്വ. ലയണല്‍മാത്യു എന്നിവര്‍ സംസാരിച്ചു. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ്ും യൂത്ത് കോണ്‍ഗ്രസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനവും നല്‍കി.