ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

മെഗാ തൊഴില്‍മേള 24 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 ന് രാവിലെ 9.30 മുതല്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ മെഗാ തൊഴില്‍മേള നടക്കും. ജില്ലയിലേയും ജില്ലക്ക് പുറത്ത് നിന്നുള്ളതുമായ 24 തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. നഴ്‌സ്, ഫാര്‍മസിസ്റ്റ്, മാനേജര്‍, സെയില്‍സ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ഡിഗ്രി, പോളി ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എല്‍.സി, എം.ബി.എ, ബി.ബി.എ, ജി.എന്‍.എം, ബി.എസ്.സി നേഴ്‌സിംഗ്, ഡി.ഫാം, ബി.ഫാം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആയിരത്തിലധികം അവസരങ്ങള്‍ മേളയില്‍ ലഭ്യമാകും. താല്‍പര്യമുള്ളവര്‍ക്ക് www.ncs.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍: 04936 202534.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 23 ന് രാവിലെ 11 ന് മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 04935 295068.

ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

അടൂര്‍ സെന്ററിലെ പി.എസ്.സി അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസ്സായവര്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം. ഫോണ്‍: 04734296496, 8547126028.

വിജിലന്‍സ് കമ്മിറ്റി യോഗം

ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം ജൂണ്‍ 26 ന് വൈകീട്ട് 3 ന് കളക്ടറേറ്റില്‍ ചേരും. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കും. ഫോണ്‍: 04936 247310.

ക്വാളിറ്റി മോണിറ്റര്‍മാരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ ജില്ലാതല പാനലിലേക്ക് തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരംക്ഷണം തുടങ്ങിയ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 27 നകം ജോയന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, 673122 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 205959, 296959.

 

Leave A Reply

Your email address will not be published.

error: Content is protected !!