ഫിസിഷ്യനും സര്‍ജനുമടക്കം 6 ഡോക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം. വര്‍ഷങ്ങളായി സേവനം അനുഷ്ടിക്കുന്ന ഡോക്ടര്‍മാരെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് മാറ്റുന്നത്. പീഡിയാട്രിക്, ജനറല്‍ ഫിസിഷ്യന്‍, ജനറല്‍ സര്‍ജന്‍, ദന്തല്‍ സര്‍ജന്‍, അനസ്‌തേഷ്യ, കാഷ്വാലിറ്റി എന്നീവിഭാഗങ്ങളില്‍ നിന്ന് ഒരോ ഡോക്ടര്‍മാരാണ് സ്ഥലം മാറിപോകുന്നത്. നിലവില്‍ പനി അടക്കം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റം ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ഇവര്‍ക്ക് പകരമെത്തുന്ന ഡോക്ടര്‍മാര്‍ ചാര്‍ജ്ജെടുക്കുന്നത് വൈകിയാല്‍ പ്രതിസന്ധിരൂക്ഷമാകും. നിലവില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആനുപാതികമായി ഡോകര്‍മാര്‍ ഇവിടെയില്ല. ഈ സാഹചര്യത്തില്‍ സ്ഥലം മാറ്റംകൂടിവന്നത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെയാണ് ബാധിക്കുക. ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റ നടപടിയില്‍ പ്രതിഷേധവും ശക്തമാണ്.