ഭാരതത്തിന്റെ യോഗ അന്തര്‍ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു:കലക്ടര്‍

0

ഭാരതത്തിന്റെ യോഗ അന്തര്‍ദേശീയ ശ്രദ്ധ നേടി കഴിഞ്ഞുവെന്ന് കലക്ടര്‍ ഡോ.രേണു രാജ്. ഇന്ത്യയിലുടനീളം ഇന്ന് യോഗക്ക് പ്രചാരം ലഭിച്ചുവെന്നും കലക്ടര്‍ പറഞ്ഞു.വയനാട് ജില്ലയില്‍ ആരംഭിക്കുന്ന 70 യോഗ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ കല്‍പ്പറ്റയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കലക്ടര്‍.

ഒമ്പതാമത് അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായികേരളത്തില്‍ ആകെ ആയിരം യോഗ ക്ലബ്ബുകള്‍ക്കാണ് തുടക്കം കുറിക്കുന്നത് ‘ ഇതിന്റെ ഭാഗമായി യോഗ ക്ലബ്ബിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ എം ജെ സ്‌കൂളില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ മുജീബ് കേയം തൊടി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ രേണുരാജ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലി രോഗങ്ങളെയും മാനസികാരോഗ്യ പ്രശ്‌നങ്ങളെയും നേരിടാനായി ഏറ്റവും നല്ല മാര്‍ഗമാണ് യോഗ എന്നും പ്രായഭേദമന്യേ മുതിര്‍ന്നവരെയും കുട്ടികളെയും കുട്ടികളെയും ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുക എന്നതാണ് ആയുഷ് ക്ലബ്ബ് മുഖേനെ ലക്ഷ്യമിടുന്നത്. വയനാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 70 ആയുഷ് യോഗ ക്ലബ്ബുകള്‍ക്കാണ് അന്താരാഷ്ട്ര യോഗ ദിനത്തില്‍ തുടക്കമാകുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!