അഴിമതി വിരുദ്ധ  ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു 

0

സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും അഴിമതിയില്‍ മുങ്ങിയെന്ന് കെ.പി.സി.സി.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എല്‍.എ.
അഴിമതി വളര്‍ത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന് പൊതുജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റയില്‍ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. ഫോണിലും എ.ഐ.ക്യാമറയിലും നടത്തിയ വലിയ അഴിമതികള്‍ മറച്ചുവെക്കാനാണ് യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെ കള്ള കേസുകള്‍ എടുത്തതെന്ന് ടി.സിദ്ദീഖ് പറഞ്ഞു. പ്രധാനമന്ത്രി മോദി ഇ.ഡി യെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ ഉപയോഗിച്ച് അത് ചെയ്യുന്നുവെന്ന് മാത്രമേ വ്യത്യാസമുള്ളൂവെന്ന് ടി.സിദ്ദീഖ് പറഞ്ഞു.

നിയമത്തിലും കോടതിയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ടന്നും നീതി നടപ്പാക്കുമെന്നും അഴിമതിക്കാര്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫിലെ വിവിധ ഘടകകക്ഷി നേതാക്കള്‍ സംസാരിച്ചു. യോഗത്തിന് മുമ്പ് നഗരത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!