കെ.കെ അബ്രാഹാമിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി ജൂണ്‍ 20ന് വീണ്ടും പരിഗണിക്കും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത് കേസില്‍ തനിക്കെതിരെ വഞ്ചനക്കുറ്റം നിലനില്‍ക്കില്ല രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ് തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് ബാങ്കില്‍ നിന്ന് വായ്പയെടുത്ത പരാതിക്കാരന്‍ തുക കൈപ്പറ്റിയ ശേഷം തിരിച്ചടവ് മുടക്കി റിക്കവറി നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തനിക്കെതിരെ വ്യാജ പരാതി ബോധിപ്പിക്കുന്നതില്‍ നാലു വര്‍ഷത്തെ കാലതാമസം ഉണ്ടായിട്ടുണ്ട് പരാതി ലഭിച്ച് എട്ട് മാസങ്ങള്‍ക്കു ശേഷമാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ജാമ്യം ഹര്‍ജിയില്‍ പറയുന്നു അഡ്വ.മുഹമ്മദ് ഷാ മുഖാന്തരമാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്
Sign in
Sign in
Recover your password.
A password will be e-mailed to you.